top of page

സൂര്യാഘാതം മുൻകരുതലുകൾ - സൂര്യാഘാതം ഏറ്റാൽ എന്തൊക്കെ ചെയ്യണം ?

  • Writer: PRIME KOCHI
    PRIME KOCHI
  • Mar 16, 2024
  • 1 min read

കേരളത്തിൽ ഓരോ ദിവസവും താപനില കൂടി വരികയാണ്. സൂര്യാഘാതത്തിനുള്ള സാധ്യതകളിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്. എന്താണ് സൂര്യാഘാതമെന്നും സൂര്യാഘാതം വരാതിരിക്കാൻ എന്തു ചെയ്യണമെന്നും സൂര്യാഘാതം വന്നാൽ ചെയ്യേണ്ടതെന്തൊക്കെയെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.


എന്താണ് സൂര്യാഘാതം ?


അന്തരീക്ഷതാപം ഒരു പരിധിയിലപ്പുറം ഉയർന്ന് ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുകയും ശരീരത്തിന്റെ പല പ്രവർത്തനങ്ങളും തകരാറിലാകുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം.


സൂര്യപ്രകാശം ഏറ്റവും കൂടുതലുള്ള അവസ്ഥയിൽ, രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്നു മണി വരെയാണ് ഏറ്റവുമധികം സൂര്യാഘാത സാധ്യത.


പത്തു വയസ്സിൽ താഴെയും അറുപതു വയസ്സിനു മുകളിലുമുള്ളവർക്കാണ് സൂര്യാഘാത സാധ്യത ഏറ്റവും കൂടുതൽ. ചികിത്സിച്ചില്ലെങ്കിൽ തലച്ചോറും ഹൃദയവും വൃക്കകളും പേശികളും തകരാറിലാകാനുള്ള സാധ്യതയുണ്ട്. മരണം വരെ സംഭവിക്കാം.


സൂര്യാഘാതം - എന്തൊക്കെയാണ് ലക്ഷണങ്ങൾ ?


ഉയർന്ന ശരീരോഷ്മാവ്, ശരീരത്തിൽ ചുവന്ന പാടുകൾ, അതികഠിനമായ തലവേദന, തലകറക്കം, ചുഴലിരോഗലക്ഷണങ്ങൾ, ഉയർന്ന നാഡിമിടിപ്പ്, ബോധക്ഷയം, ഓക്കാനം, പേശിമുറുകൽ, അമിതമായ ദാഹം, കുഴഞ്ഞുവീഴൽ, അതികഠിനമായ തളർച്ച, ശരീരത്തിൽ പൊള്ളലേറ്റ പോലുള്ള കുമിളകൾ എന്നിവയൊക്കെയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ.


സൂര്യാഘാതമേറ്റാൽ എന്ത് ചെയ്യണം ?


സൂര്യാഘാതമേറ്റ വ്യക്തിയെ ഉടനടി തന്നെ തണലിലേക്ക് മാറ്റണം.


വെള്ളം ധാരാളം നൽകണം. ഇളനീര്, നാരങ്ങാവെള്ളം എന്നിവയും നൽകാം.


ഇറുകിയ വേഷങ്ങളാണെങ്കിൽ അവ അയച്ചിടണം


ശരീരത്തിൽ വെള്ളം തളിക്കണം, നനഞ്ഞ തുണി ശരീരത്തിലിടാം. ശരീരം തണുപ്പിക്കാൻ ഐസും ഉപയോഗിക്കാം.


ബോധം പോയ അവസ്ഥയിൽ വെള്ളം കൊടുക്കാൻ ശ്രമിക്കരുത്. ആളെ ഇടതുവശത്തേക്ക് ചെരിച്ചു കിടത്തുകയാണ് നല്ലത്.


സൂര്യാഘാതത്തെ പ്രതിരോധിക്കാനായി മുൻകരുതലുകൾ


നിർജലീകരണം ഒഴിവാക്കാൻ ദിവസവും എട്ടു മുതൽ പത്തു ഗ്ലാസ് വെള്ളം കുടിക്കണം.


രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നു വരെ പുറത്ത് തൊഴിലെടുക്കുന്നത് ഒഴിവാക്കണം.


സൺ പ്രൊട്ടക്ഷൻ ഫാക്ടർ മുപ്പതിനുമേലുള്ള സൺ സ്‌ക്രീനുകൾ ഉപയോഗിക്കണം.


അയഞ്ഞ, ഇളം നിറമുള്ള പരുത്തി വസ്ത്രങ്ങൾ ഉപയോഗിക്കുക.


പുറത്തിറങ്ങുമ്പോൾ കുട ഉപയോഗിക്കുക.


ഫാൻ, എ സി എന്നിവ വീട്ടിൽ ഉപയോഗിക്കണം, വായു സഞ്ചാരമുണ്ടാകാൻ ജനാലകൾ തുറന്നിടണം.


ചായ, കാപ്പി, മദ്യം എന്നിവ ഒഴിവാക്കണം.


സൂര്യാഘാതമുണ്ടാകാതെ നോക്കുന്നതാണ് ഏറ്റവും നന്ന്, ഉണ്ടായാൽ പ്രാഥമിക ചികിത്സയ്ക്കുശേഷം സമയം കളയാതെ വൈദ്യസഹായം തേടുകയും വേണം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
1/2

Prime Kochi

Prime Kochi is a web portal, based in Kerala, is committed to a new media culture on well researched texts, visual narratives and podcasts.

Subscribe us

  • Instagram
  • Facebook
  • Twitter
  • Youtube

Copyright © 2024. PrimeKochi. Designed, Developed & Maintained by Intertoons.com

bottom of page