top of page

അയ്യപ്പൻമുടി

  • Writer: PRIME KOCHI
    PRIME KOCHI
  • Feb 22, 2024
  • 1 min read

എറണാകുളം ജില്ലയിൽ കോതമംഗലം നഗരത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ്  അയ്യപ്പന്‍മുടി. 700 ഏക്കര്‍ വിസ്തൃതിയിലായി  വ്യാപിച്ചു കിടക്കുന്ന പാറപ്പുറമാണ്‌ അയ്യപ്പന്‍മുടി. കോതമംഗലം പട്ടണവും, പൂയംകുട്ടിയിലെ നിത്യഹരിതവനവും, സഹ്യപര്‍വ്വതനിരകളും ഇവിടെനിന്നു കാണാനാകും.


വേട്ടയ്‌ക്കിടെ സാക്ഷാല്‍ അയ്യപ്പസ്വാമി കീരംപാറയ്‌ക്കടുത്തുളള നാടുകാണി മലയിലെത്തി വിശ്രമിച്ചെന്നാണ്‌ ഐതിഹ്യം.  അയ്യപ്പ സ്വാമിയെത്തിയതിന്റെ സ്‌മരണാര്‍ഥം നാട്ടുകാര്‍ പാറമുകളില്‍ അയ്യപ്പ ക്ഷേത്രം നിര്‍മിക്കുകയും കാലങ്ങളായി ആരാധന നടത്തി വരികയും ചെയ്യുന്നു.


ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പല ദിക്കിൽ നിന്നുള്ളവർ അവധി ദിവസം ചിലവഴിക്കാൻ ഇവിടെ എത്തിച്ചേരുന്നു. രാവിലത്തെ സൂര്യോദയവും, വൈകിട്ടത്തെ അസ്തമന ദൃശ്യവും മനോഹരമാണ്. പാറയ്ക്കു മുകളിൽ വിശ്രമകേന്ദ്രമോ, തണൽമരങ്ങളോ ഇല്ലാത്തതിനാൽ പകൽസമയം ഇവിടെ ചിലവഴിക്കാനാകില്ല.


കോതമംഗലത്ത് നിന്ന് തട്ടേക്കാട് പോകുന്ന പാതയിൽ, കീരംപാറ എന്ന സ്ഥലത്ത്  നിന്നാണ് അയ്യപ്പൻമുടിയിലേക്ക് എത്തേണ്ടത്. കീരംപാറയില്‍ നിന്നും രണ്ടു കിലോമീറ്ററാണ്‌ അയ്യപ്പന്‍മുടിയിലേക്ക്‌. നാടുകാണിയിലൂടെ മൂന്നുകിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ഇലവുംപറമ്പ് വഴി അയ്യപ്പന്‍മുടിയിലെത്താം.


ക്ഷേത്രത്തിൽ മാസത്തിൽ ഒരുദിനം മാത്രമാണ്‌ പൂജ നടത്തപ്പെടുന്നത്. എല്ലാ മലയാളമാസത്തിലെയും ആദ്യ ശനിയാഴ്ചയാണ്‌ ക്ഷേത്രത്തിൽ നട തുറക്കുന്നത്. രാവിലെ 6.30 മുതൽ 10.30 വരെയാണ്‌ പൂജാ സമയം. മണ്ഡല കാലത്തിലെ എല്ലാ ശനിയും വൈകിട്ട്‌ പൂജയും ദീപാരാധനയും നടത്തിവരുന്നു. മേടമാസത്തിലെ വിഷുത്തലേന്ന് വിഷുവിളക്കിനും ക്ഷേത്രനട തുറക്കുന്നു.


കുംഭ മാസത്തിലെ ഉത്രം നാളിലാണ്‌ ക്ഷേത്രത്തിലെ ഉത്സവം. പ്രതിഷ്ഠാദിനമായിട്ടാണ്‌ ഉത്സവം ആഘോഷിക്കപ്പെടുന്നത്.


ക്ഷേത്രത്തിന്റെ ഫോൺ നമ്പർ


ഒരു ദിനം മാത്രം പൂജ നടത്തുന്ന ക്ഷേത്രമായത് കൊണ്ട്, പൂജകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്‌. പൂജകൾക്കും മറ്റ് ക്ഷേത്രസംബന്ധമായ വിവരങ്ങൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെടുക.


+91 85476 99458

+91 98468 27260

Comments

Rated 0 out of 5 stars.
No ratings yet

Add a rating
1/2

Prime Kochi

Prime Kochi is a web portal, based in Kerala, is committed to a new media culture on well researched texts, visual narratives and podcasts.

Subscribe us

  • Instagram
  • Facebook
  • Twitter
  • Youtube

Copyright © 2024. PrimeKochi. Designed, Developed & Maintained by Intertoons.com

bottom of page